മാലിയിൽ റഷ്യൻ അർദ്ധസൈന്യത്തിന്റെ വ്യോമാക്രമണം: കുട്ടികളടക്കം എട്ട് സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഹ്യൂമൻ റൈറ്റ്സ് വാച്ച്
ഷീബ വിജയൻ
മാലിയിലെ സെൻട്രൽ മോപ്തി മേഖലയിൽ റഷ്യൻ അർദ്ധസൈനിക വിഭാഗമായ ആഫ്രിക്കൻ കോപ്സ് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളടക്കം എട്ട് സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തു. ഗ്രാമത്തലവന്റെ വീടിന് മുകളിൽ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിടാതെ സാധാരണക്കാർക്ക് നേരെ നടത്തിയ ഈ ആക്രമണം നിയമവിരുദ്ധമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി. റഷ്യൻ സൈന്യത്തിന് പ്രവർത്തന സ്വാതന്ത്ര്യം നൽകിയ മാലി സർക്കാരാണ് ഇത്തരം കൂട്ടക്കൊലകൾക്ക് ഉത്തരവാദികളെന്നും സംഘടന കുറ്റപ്പെടുത്തി.
efdfsdfsds

