ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർ‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി സുസുകി


ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർ‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി സുസുകി മോട്ടോർ‍. ഇന്ത്യയിൽ‍ ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിർ‍മിക്കുന്നതിനായി 1.26 ബില്യൺ ഡോള (150 ബില്യൺ യെൻ) റിന്റെ നിക്ഷേപത്തിനാണ് ജപ്പാനിലെ സുസുക്കി മോട്ടോർ‍ ഒരുങ്ങുന്നത്. ജപ്പാൻ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർ‍ട്ട് പുറത്തുവിട്ടത്.

2025ൽ‍ തന്നെ പ്രവർ‍ത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ‍ ഒരു പുതിയ ഇലക്ട്രിക് വാഹന ഉൽ‍പ്പാദന ലൈൻ‍ നിർ‍മിക്കുന്നതിന് സുസുകി തീരുമാനിച്ചതായി ജപ്പാൻ മാധ്യമമായ നിക്കിയുടെ റിപ്പോർ‍ട്ടിൽ‍ പറയുന്നു. എന്നാൽ‍, വാർ‍ത്ത സ്ഥിരീകരിക്കാൻ സുസുകി മോട്ടോർ‍ വക്താവ് വിസമ്മതിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർ‍ട്ട് ചെയ്തു. നിലവിൽ‍, സുസുകി ജാപ്പനീസ് ഇലക്ട്രോണിക്‌സ് കന്പനിയായ തോഷിബ, ഗുജറാത്തിലെ ഡെസ്‌നോ എന്നിവയുമായി ചേർ‍ന്ന് ഒരു സംയുക്ത സംരംഭ ബാറ്ററി ഫാക്ടറി പ്രവർ‍ത്തിപ്പിക്കുന്നുണ്ട്. പ്ലാന്റിൽ‍ നിർ‍മിക്കുന്ന ബാറ്ററികൾ‍ ഹൈബ്രിഡ് കാറുകളിലാണ് ഉപയോഗിക്കുന്നത്. പുതിയ ഇവി ബാറ്ററി പ്ലാന്റ് കൂടി വരുന്നതോടെ, ഇന്ത്യയുടെ ഇവി വിപണിയിൽ‍ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed