ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് രണ്ട് മരണം രേഖപ്പെടുത്തി
ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് രണ്ട് മരണം രേഖപ്പെടുത്തി. ഇതോട ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1458 ആയി.കഴിഞ്ഞ ദിവസം 2,041 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 23,082 ആയി മാറി. നിലവിൽ 31 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 16 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 4,700 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,99,114 ആയിട്ടുണ്ട്.

