സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026: ബഹ്‌റൈനിലെ 101 നഴ്സുമാർക്ക് അവാർഡ് സമർപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ സിറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച 'വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026' സമർപ്പണം ശ്രദ്ധേയമായി. ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന 101 നഴ്സുമാർക്കാണ് അവാർഡുകൾ സമർപ്പിച്ചത്.
ന്യൂ സീസൺസ് ഹാളിൽ നടന്ന ചടങ്ങിൽ നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽഡോ ബെറാർദി, ഡോ. ഹസൻ ഈദ് ബുഖമ്മസ് എം.പി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. ബഹ്‌റൈൻ കാത്തലിക് നഴ്സിംഗ് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് വിനി ജിമ്മി, ജിംഷി ജോസ് എന്നിവർ ചേർന്ന് പ്രധാന സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026 ഏറ്റുവാങ്ങി.
ബഹ്‌റൈൻ, ഇന്ത്യ, യു.കെ, ഫിലിപ്പീൻസ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം നഴ്സുമാരെ ഒരേ വേദിയിൽ ആദരിച്ച സിറോ മലബാർ സൊസൈറ്റിയുടെ മഹത്തായ പ്രവർത്തനങ്ങളെ ചടങ്ങിലെ മുഖ്യാതിഥികൾ പ്രശംസിച്ചു. ബിഷപ്പ് ആൽഡോ ബെറാർദി, ഡോ. ഹസൻ ഈദ് ബുഖമ്മസ്, ബി.കെ.ജി ഹോൾഡിംഗ് ചെയർമാൻ കെ.ജി. ബാബുരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് എന്നിവർ നഴ്സുമാരുടെ സേവനമനോഭാവത്തെ അഭിനന്ദിച്ചു. നഴ്സുമാർക്ക് നൽകിയ പുരസ്കാരങ്ങൾക്ക് പുറമേ സിംസ് ഹ്യുമാനിറ്റേറിയൻ എക്സലൻസ് അവാർഡ് സാമൂഹികസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങളെ മാനിച്ച് ഡേവിസ് ടി. മാത്യൂസിനും, വ്യവസായ രംഗത്തെ സുതാര്യവും മൂല്യാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾക്ക് സിംസ് ബിസിനസ് എക്സലൻസ് അവാർഡ് ദിയ ആൻഡ് തോമസ് മാനേജ്മെന്റ് കൺസൾട്ടൻസി എം.ഡി തോമസ് ജോർജിനും മാതാ അഡ്വർടൈസിംഗ് എം.ഡി ഏലിയാസ് എം. തോമസിനും നൽകി. ഇതോടൊപ്പം മാപ്പിൾ ട്രീ മാനേജിങ് ഡയറക്ടർ സിജോ പോളിന് സിംസിന്റെ പ്രത്യേക ഉപഹാരം നൽകി.
അരനൂറ്റാണ്ടിലേറെ സജീവമായി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ഈ പരിപാടിയിൽ അറന്നൂറിലധികം പേർ പങ്കെടുത്തു. സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, വർക്ക് ഓഫ് മേഴ്‌സി ജനറൽ കൺവീനർ ബെന്നി വർഗീസ് പ്രവർത്തന വിശദീകരണവും നടത്തി. ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ ആശംസകളും, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദിയും രേഖപ്പെടുത്തി.
ഫ്രാൻസിസ് കൈതരത്ത്, പോൾ ഉരുവത്ത്, ചാൾസ് ആലുക്ക തുടങ്ങിയ സിംസ് മുൻ ഭാരവാഹികളും ബോർഡ് അംഗങ്ങളും ലേഡീസ് വിംഗ് അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി. ഡോ. ബാബു രാമചന്ദ്രൻ, അബ്രഹാം ജോൺ, വർഗീസ് കാരക്കൽ, ജോയ് മാത്യു തുടങ്ങി ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
fvdfdd
dsdfs
dfsdfsdfs
dfdfsdfsd
fgfgdd
cvcvxcdcx
adfsdsaads

