അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്ന് ബഹ്റൈൻ പ്രതിഭയുടെ ‘കൊച്ചരങ്ങ് 2026’
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ പ്രതിഭ നാടകവേദിയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘കൊച്ചരങ്ങ് 2026’ ഏകദിന നാടക പഠനക്കളരി ഏറെ ശ്രദ്ധേയമായി. സൽമാനിയയിലെ പ്രതിഭ സെന്ററിൽ വെച്ച് നടന്ന പഠനക്കളരിയിൽ 58 കുട്ടികളാണ് ആവേശപൂർവ്വം പങ്കെടുത്തത്.
ബഹ്റൈനിലെ പ്രമുഖ നാടക പ്രവർത്തകരായ ഹരീഷ് മേനോൻ, വിഷ്ണു നാടകഗ്രാമം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നാടകവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധതരം തിയേറ്റർ എക്സർസൈസുകളിലൂടെയും അഭിനയ പരിശീലനങ്ങളിലൂടെയും നാടകാഭിനയത്തിന്റെ അനന്തസാധ്യതകളും വ്യത്യസ്ത അഭിനയരീതികളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
കളിയും ചിരിയും സർഗാത്മക പ്രവർത്തനങ്ങളും പൂർണ്ണമായി സമന്വയിപ്പിച്ച ഈ പഠനക്കളരി കുട്ടികൾക്ക് തികച്ചും വേറിട്ടൊരു അനുഭവമായി മാറി. അഭിനയത്തിന്റെ അടിസ്ഥാനപാഠങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനൊപ്പം കുട്ടികളിൽ ആത്മവിശ്വാസവും കൂട്ടായ്മയുടെ പ്രാധാന്യവും വളർത്തുന്നതിനും ഈ ക്യാമ്പ് മികച്ച അവസരമൊരുക്കി.
വരുന്ന ഡിസംബർ 18-ന് ബഹ്റൈൻ പ്രതിഭ നാടകവേദി ബഹ്റൈനിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘അരങ്ങേറ്റം-2026’ എന്ന നാടകമത്സരത്തിന്റെ മുന്നോടിയായാണ് ‘കൊച്ചരങ്ങ് 2026’ പഠനക്കളരി വിജയകരമായി സംഘടിപ്പിച്ചത്.
കുട്ടികൾക്കായി അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്ന് ബഹ്റൈൻ പ്രതിഭയുടെ 'കൊച്ചരങ്ങ് 2026' നാടക പഠനക്കളരി ശ്രദ്ധേയമായി. സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടന്ന ഏകദിന ക്യാമ്പിൽ 58 കുട്ടികൾ പങ്കെടുത്തു.
പ്രമുഖ നാടക പ്രവർത്തകരായ ഹരീഷ് മേനോൻ, വിഷ്ണു നാടകഗ്രാമം എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. തിയേറ്റർ എക്സർസൈസുകളിലൂടെയും അഭിനയ പരിശീലനങ്ങളിലൂടെയും നാടകത്തിന്റെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
ഡിസംബർ 18-ന് നടക്കുന്ന 'അരങ്ങേറ്റം-2026' കുട്ടികളുടെ നാടകമത്സരത്തിന്റെ മുന്നോടിയായാണ് ഈ പഠനക്കളരി സംഘടിപ്പിച്ചത്.
sdfsf

