"ജീവിത വിജയത്തിന് ഖുർആൻ": ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ക്യാമ്പയിന്റെ മുഹറഖ് ഏരിയാ തല ഉദ്ഘാടനം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: "ജീവിത വിജയത്തിന് ഖുർആൻ" എന്ന പ്രമേയത്തിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ മുഹറഖ് ഏരിയാ തല ഉദ്ഘാടനം മുഹറഖ് കെ.എം.സി.സി ഹാളിൽ വെച്ച് നടന്നു. ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ആക്ടിംഗ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഖുർആൻ മാനവസമൂഹത്തിന് മികച്ച വഴി കാണിച്ചു കൊടുക്കുകയും ഏറ്റവും ശരിയായ ദിശയിലേക്ക് വഴി നടത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഏത് പ്രതിസന്ധി ഘട്ടത്തിലും പരിഹാരം നിർദേശിക്കാൻ കഴിയുന്ന ഖുർആനോടുള്ള സമീപനം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സിറാജ് പള്ളിക്കര വിഷയാവതരണം നടത്തി.

മുഹറഖ് മലയാളി സമാജം പ്രസിഡൻ്റ് അനസ് റഹീം, കെ.എം.സി.സി ബഹ്റൈൻ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ ഇബ്രാഹിം തിക്കോടി, സാമൂഹിക പ്രവർത്തകൻ ശറഫുദ്ദീൻ മാരായമംഗലം, ജമീല അബ്ദു റഹ്മാൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ഹേബ ഷകീബ് ഗാനമാലപിച്ചു.

ഏരിയ പ്രസിഡന്റ്‌ വി. കെ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി അബ്ദുൽ റഊഫ് സ്വാഗതവും അബ്ദുൽ ജലീൽ വി. നന്ദിയും പറഞ്ഞു. യൂനുസ് സലീം പരിപാടിയുടെ നിയന്ത്രണം നിർവഹിച്ചു.

article-image

sddsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed