മ്യൂസിക്കൽ റെയിൻ ഒക്ടോബർ 22-ന് ബഹ്റൈനിൽ; നടൻ ധ്യാൻ ശ്രീനിവാസൻ മുഖ്യ ആകർഷണം
പ്രദീപ് പുറവങ്കര
മനാമ: ഹാപ്പി ഹാാൻഡ്‌സ് പബ്ലിസിറ്റി ആൻഡ് അഡ്വർടൈസിംഗ് ബഹ്‌റൈൻ കേരളീയ സമാജവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംഗീത പരിപാടിയായ മ്യൂസിക്കൽ റെയിൻ 2026 ഒക്ടോബർ 22-ന് നടക്കും. കേരളീയ സമാജം ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ മലയാള ചലച്ചിത്ര താരവും സംവിധായകനുമായ ധ്യാൻ ശ്രീനിവാസനാണ് പ്രധാന ആകർഷണം.
ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കാപ്റ്റ്യൻ സന്ദീപ് സിങ്ങ് മുഖ്യാതിഥിയായും, ബികെജി ഹോൾഡിങ്ങ് ചെയർമാൻ കെ ജി ബാബുരാജ് വിശിഷ്ടാതിഥിയായും പങ്കെടുക്കും ഗായകരായ സുമി അരവിന്ദ്, പ്രദീപ് ബാബു എന്നിവരാണ് സംഗീതനിശയ്ക്ക് നേതൃത്വം നൽകുന്നത്. ഈ കലാ സായാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3319 0457 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
sdfs

