ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടകരചനാ അവാർഡ് 2026: ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പ്രതിഭ വർഷം തോറും നൽകിവരുന്ന അന്തർദേശീയ നാടകരചനാ അവാർഡിന്റെ (2026) ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രമുഖ നാടകപ്രവർത്തകനും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. പ്രമോദ് പയ്യന്നൂർ ചെയർമാനായ മൂന്നംഗ വിദഗ്ധ സമിതിയെയാണ് അവാർഡ് നിർണ്ണയത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

കന്യാകുമാരി എൻ.ഐ. യൂണിവേഴ്‌സിറ്റി ഫിലിം അക്കാദമി ഡയറക്ടറായി പ്രവർത്തിക്കുന്ന ഡോ. പ്രമോദ് പയ്യന്നൂർ, പ്രശസ്തമായ കെ.പി.എ.സി. നാടകങ്ങൾ ഉൾപ്പെടെ നിരവധിയേറെ നാടകങ്ങൾ സംവിധാനം ചെയ്ത് പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ്.

അഭിനയരംഗത്തും നാടൻപാട്ട് ശാഖയിലും 25 വർഷത്തിലേറെയായി സജീവമായ ഷൈലജ പി. അംബുവാണ് ജൂറിയിലെ രണ്ടാമത്തെ അംഗം. 'കാന്തി' എന്ന ചിത്രത്തിലെ അഭിനയത്തിന് അമേരിക്കയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ബൂസ്റ്ററിൽ മികച്ച നടിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം ഇവർ നേടിയിട്ടുണ്ട്.

കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ മഹാത്മാ ജ്യോതിബ ഫുലെ നാഷണൽ അവാർഡ് ജേതാവും പ്രമുഖ നാടക-ചലച്ചിത്ര പ്രവർത്തകനുമായ പുരുഷൻ കടലുണ്ടിയാണ് മൂന്നാമത്തെ ജൂറി അംഗം. നൂറോളം തെരുവുനാടകങ്ങളും 42 അമച്വർ നാടകങ്ങളും മൂന്ന് ചലച്ചിത്ര തിരക്കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

പ്രതിഭ നൽകുന്ന ഈ അന്തർദേശീയ നാടകരചനാ അവാർഡ് വിജയിക്ക് പ്രശസ്ത നാടകപ്രവർത്തകൻ പപ്പൻ ചിരന്തനയുടെ പേരിലുള്ള മെമന്റോയും പ്രശസ്തിപത്രവും ക്യാഷ് പ്രൈസും സമ്മാനിക്കുമെന്ന് ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി.കെ. സുലേഷും പ്രസിഡന്റ് കെ.വി. മഹേഷും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

article-image

cdcddsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed