ബഹ്റൈനിൽ പ്രണയദിനത്തിൽ കൂടുതൽ പ്രണയം ബർഗറിനോട്

ബഹ്റൈനിലെ പ്രിയപ്പെട്ട വാലന്റൈൻ വിഭവം ബർഗർ ആണെന്ന് ഡെലിവറി കമ്പനി. ലോകമെമ്പാടും ആഘോഷിക്കുന്ന വാലന്റൈൻ ദിനത്തിൽ പ്രവാസ ലോകത്തും സമ്മാനങ്ങൾ കൈമാറിയും ഭക്ഷണം വിഭവങ്ങൾ ഓർഡർ ചെയ്തും നിരവധി പേർ ആഘോഷിക്കാറുണ്ട്. അതേസമയം പ്രണയദിനത്തെ അവിസ്മരണീയമാക്കാൻ ബഹ്റൈനിൽ ഏറ്റവുമധികം പേർ ഓർഡർ ചെയ്യുന്നത് ബർഗറാണെന്ന് പ്രമുഖ ഡെലിവറി കമ്പനിയായ തലാബത്ത് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരമാണ് വാലൈന്റൻസ് ഡെയിൽ ഏറ്റവുമധികം പേർ ബർഗർ ഓർഡർ ചെയ്തതായി ഇവർ വെളിപ്പെടുത്തിയത്.ഇത് കൂടാതെ വാലൈന്റൻ സീസണിൽ സ്ട്രോബറി പഴത്തിന് വലിയ ഡിമാന്റാണെന്നും ഇവർ പറയുന്നു. "വാലന്റൈൻ ഉപഭോക്താക്കളെ" ആകർഷിക്കാൻ നിരവധി ഓഫറുകളും വിവിധ കമ്പനികൾ നൽകാറുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഉപഭോക്തക്കളെയാണ് ഈ വാലന്റൈൻ സീസണിൽ റെസ്റ്റോറന്റുകളും ഓൺലൈൻ ഡെലിവറി കമ്പനികളും പ്രതീക്ഷിക്കുന്നത്