ബഹ്റൈനിലെ 70 ശതമാനവും നീന്തൽ വ്യായാമത്തിൽ ഏർപ്പെടാറില്ലെന്ന് സർവ്വേഫലം

എഴുപത് ശതമാനം ബഹ്റൈൻ സ്വദേശികൾ നീന്തൽ വ്യായാമത്തിൽ ഏർപ്പെടാറില്ലെന്ന് സർവെ. റോയൽ ലൈഫ് സേവിംങ്ങ് ബഹ്റൈൻ എന്ന സംഘടനയാണ് സർവെ നടത്തിയത്. രാജ്യത്തെ പകുതി ശതമാനത്തോളം വരുന്ന കുട്ടികളും നീന്തൽ പോലുള്ള അക്വാട്ടിക് പ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ലെന്ന് വെളിപ്പെടുത്തിയ സർവേ ഫലം പ്രൈമറി സ്കൂൾ തലത്തിലും കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സ്വിമ്മിംഗ് പൂൾ പോലുള്ള സംവിധാനങ്ങൾ ഇല്ലാത്തത് നീന്തൽ പഠിക്കാനുള്ള അവസരങ്ങൾ കുറയ്ക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. രാജ്യത്ത് നീന്തൽ സംസ്കാരം വളർത്തിയെടുക്കാൻ ഗവൺമെന്റ് സ്കൂളുകളിൽ നിന്നും പ്രോത്സാഹനം നൽകേണ്ടതുണ്ടെന്ന് റോയൽ ലൈഫ് സേവിംഗ് ബഹ്റൈൻ അഭിപ്രായപ്പെട്ടു. ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്വിമ്മിംഗ് പൂളുകളിൽ ഉണ്ടാകുന്ന നിരവധി അപകടങ്ങളെ ശ്രദ്ധിക്കണമെന്നും ബീച്ചുകളിലും മറ്റുമുണ്ടാകുന്ന അപകടങ്ങളെ തരണം ചെയ്യാൻ നീന്തലുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും സർവെ അഭിപ്രായപ്പെടുന്നു.