ഐവൈസിസി ബഹ്‌റൈൻ ; ‘ലക്ഷ്യ 2026’ ദേശീയ കൺവെൻഷൻ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐവൈസിസി) ബഹ്‌റൈൻ 2026–27 പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ പ്രവർത്തനോദ്ഘാടനവും ദേശീയ കൺവെൻഷനും ശ്രദ്ധേയമായി. വരും വർഷത്തേക്കുള്ള സംഘടനയുടെ കർമ്മപദ്ധതികൾക്കും ലക്ഷ്യങ്ങൾക്കും കൺവെൻഷൻ രൂപം നൽകി.
ഐവൈസിസി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പ്രമുഖ പ്രവാസി അഭിഭാഷകനും ഐസിആർഎഫ് (ICRF) ചെയർമാനുമായ അഡ്വ. വി.കെ. തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രവാസി ക്ഷേമത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംഘടന നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഗയാസ്, കെ.എം.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര തുടങ്ങിയവർ ആശംസകൾ നേർന്നു. ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ഐവൈസിസിയുടെ വിവിധ ഏരിയകളിൽ നിന്നുള്ള ഭാരവാഹികളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു. വരും വർഷങ്ങളിൽ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനും അംഗങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള പദ്ധതികൾ നടപ്പിലാക്കാനും ‘ലക്ഷ്യ 2026’ തീരുമാനിച്ചു.
sdfsdf


