അനധികൃത തൊഴിലാളികൾക്കെതിരെ പരിശോധനകൾ കർശനമാക്കി എൽഎംആർഎ

അനധികൃത ജോലികൾ ചെയ്യുന്ന വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പരിശോധനകൾ മുഹറഖ് ഗവർണറേറ്റിൽ നടന്നു. പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ്, മുഹറഖ് ഗവർണറേറ്റ് പോലീസ് എന്നിവരുടെ സഹകരണത്തോടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധനകൾ നടത്തിയത്. നിരവധി നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയതെന്ന് എൽഎംആർഎ അധികൃതർ അറിയിച്ചു. അനധികൃത തൊഴിൽ ചെയ്യുന്നവരെയും, താമസവിസയില്ലാത്തവരെയും അറസ്റ്റ് ചെയ്ത് നാട് കടത്തുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ മറ്റ് ഗവർണറേറ്റുകളിലും പരിശോനകൾ ശക്തമാക്കുമെന്നും അവർ അറിയിച്ചു.