മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടികൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

കൊല്ലം മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമൻ ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുരുഷോത്തമൻ മാനസികരോഗത്തിന് ചികിത്സിയിലായിരുന്നുവെന്ന് സംശയം. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്.
മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു പുരുഷോത്തമൻ. രക്തത്തിൽ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആർക്കൊക്കെ നൽകണമെന്നുമെല്ലാം വീടിന്റെ ചുവരിൽ എഴുതിയിരുന്നു. പുരുഷോത്തമൻ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പൊലീസ് അനുമാനം. മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമൻ. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.