ബഷീർ അമ്പലായിക്ക് കർമ്മ പുരസ്കാരം


കേരള സംസ്ഥാന പ്രവാസി കോൺഗ്രസിന്റെ പ്രവാസി ദിവസ് 2022 കർമ്മ പുരസ്ക്കാരം ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ ബഷീർ അമ്പലായി ഏറ്റുവാങ്ങി. കെ പി സി സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീലയാണ് ബഷീർ അമ്പലായിക്ക് പുരസ്കാരം കൈമാറിയത്. പി ടി തോമസിന് ആദരാജ്ഞലികൾ അർപ്പിച്ച് മലപ്പുറത്ത് നടന്ന സമ്മേളനത്തിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് അദ്ധ്യക്ഷത വഹിച്ചു.  പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്.

പ്രവാസികൾക്ക് വീണ്ടും കോറൈന്റൻ നടപ്പിൽ വരുത്തിയ തീരുമാനത്തെ കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണത്തിൽ  വിമർശിച്ചു. ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, പ്രവാസി കോൺഗ്രസ് സംസ്ഥാന വർക്കിംങ്ങ് പ്രസിഡന്റുമാരായ ഇ അബ്ദുൽ റെസാക്ക്,അജയകുമാർ,  വൈസ് പ്രസിഡന്റ് കുഞ്ഞുട്ടി പൊന്നാട്, തുടങ്ങിയവർ ആശംസകൾ നേർന്നു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed