ബഹ്റൈനിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തോട് അടുക്കുന്നു


ബഹ്റൈനിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തോട് അടുക്കുകയാണ്. ഇന്നലെ 1894 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 12313 ആയി. 48 പേരാണ് ആശുപത്രിയിലുള്ളത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ആകെ കോവിഡ് മരണങ്ങൾ 1397 ആണ്. 647 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,80,756 ആയി. ഇതുവരെയായി 12,07,776 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,83,947 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഇതുവരെയായി 8,88,553 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.

You might also like

Most Viewed