തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ


ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചത്തേക്ക് മാറ്റിയതായും സർക്കാർ അറിയിച്ചു. വ്യാഴാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് കർഫ്യൂ. സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച മുതൽ അടയ്ക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകൾക്ക് ഓൺലൈൻ പഠനമായിരിക്കും ഉണ്ടാകുക.

You might also like

Most Viewed