സിൽവർലൈൻ കേരളത്തെ വിഭജിക്കും, മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു: ഇ ശ്രീധരൻ

സിൽവർ ലൈൻ പദ്ധതിക്കെതിരേ വിമർശനവുമായി മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ ചെലവ് കുറച്ചുകാണിച്ച് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന വാദം തെറ്റാണ്. പാത പോകുന്ന 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകും. വെള്ളം ഒഴുകിപോകാനുള്ള സ്വാഭാവിക മാർഗം തടസപ്പെടും. കുട്ടനാടിന്‍റെ അവസ്ഥ വരാൻ സാധ്യതയെന്നും ശ്രീധരൻ പറഞ്ഞു. വൻകിട പദ്ധതികളുടെ ഡിപിആർ പുറത്തുവിടാറില്ലെന്ന സർക്കാർ വാദം തെറ്റാണ്. താൻ തയാറാക്കിയ വിവിധ ഡിപിആറുകൾ പൊതുജനത്തിന് നൽകിയിരുന്നുവെന്നും എല്ലാം ജനങ്ങൾ അറിയേണ്ടതാണെന്നും ശ്രീധരൻ വ്യക്തമാക്കി.