പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു


എറണാകുളത്ത് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു. എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ബൈക്ക് മോഷണക്കേസ് പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ് ഇടപ്പള്ളിയിൽ വച്ച് എഎസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പുലർച്ചെ ഒരു മണിയോടെ ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമായിരുന്നു സംഭവം. പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കത്തിവീശുകയും എഎസ്ഐയുടെ കൈക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്ക് അത്ര സാരമല്ല.

You might also like

Most Viewed