ബി കെ എസ് ബാലകലോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് പ്രവർത്തനമാരംഭിച്ചു

ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ നിർവഹിച്ചു. സമാജം ഓഫിസ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , ബാലകലോത്സവം കൺവീനർ ദിലിഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ബാലകലോത്സവത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള തീയതി ജനുവരി 7 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു ബാലകലോത്സവവുമായി ബന്ധപെട്ട വിവരങ്ങൾക്ക് 39720030 അല്ലെങ്കിൽ 35320667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ബാല കലോത്സവത്തിൻ്റെ ഓഫിസ് സമാജം ഓഫിസ് ബ്ലോക്കിൽ വൈകുന്നേരം 7.00 മുതൽ 9മണിവരെ പ്രവർത്തിക്കുന്നുണ്ട്.