അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നിരവധി ഭാഷാ സാംസ്കാരിക പ്രവർത്തനങ്ങൾ ഓൺലൈനിൽ സംഘടിപ്പിച്ചു. സ്‌കൂൾ അറബിക് വകുപ്പ് മേധാവി റുഖയ റഹീം നേതൃത്വം നൽകി.
പവർപോയിന്റ് അവതരണങ്ങൾ, അറബി കഥപറച്ചിൽ, കവിതാ പാരായണം, അറബി ഭാഷയുടെ ചരിത്രപരമായ വികാസത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പുകൾ, ലോക ഭൂപടത്തിൽ അറബി ഭാഷ സംസാരിക്കുന്ന രാജ്യങ്ങളെ നിർവചിക്കൽ എന്നിവ ഉൾപ്പെട്ടതായിരുന്നു ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.