ബഹ്റൈനിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 153 ശതമാനം വർദ്ധനവ്


മനാമ

സമീപദിവസങ്ങളിൽ രാജ്യത്ത് ഉണ്ടായികൊണ്ടിരിക്കുന്ന കോവിഡ് രോഗവർദ്ധനവ് പൊതുവെ ആശങ്ക സൃഷ്ടിക്കുന്നു. ബഹ്റൈനിൽ കഴിഞ്ഞ ഒരാഴ്ച്ചയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 153 ശതമാനമാണ് വർദ്ദനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 16 മുതൽ 22 വരെ 673 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. അതിന് മുമ്പുള്ള ആഴ്ച്ച 267 പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. നിലവിൽ യെലോ ലെവൽ നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പരിശോധനകളും വർദ്ധിച്ചിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്ന റെസ്റ്റാറന്റുകൾക്ക് എതിരെ കർശന നടപടികളാണ് ആരോഗ്യമന്ത്രാലയ അധികൃതർ സ്വീകരിച്ച് വരുന്നത്.

അതേസമയം ഈ നിയന്ത്രണങ്ങൾ പൊതുവെ ഊർജ്വസലമായി കൊണ്ടിരുന്ന വിപണിയെ വീണ്ടും തളർത്തുമോ എന്ന ഭയത്തിലാണ് ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നവർ. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ നാട്ടിൽനിന്ന് ബഹ്റൈനിലേയ്ക്ക് തിരികെ വരുന്നവരുടെ എണ്ണത്തിലും വർദ്ദനവ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കും ഈ കാലയളവിൽ വർദ്ധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed