ബഹ്റൈൻ ഒഐസിസി അനുസ്മരണ യോഗം സംഘടിപ്പിച്ചു


മനാമ

അന്തരിച്ച കെ പി സി സി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എം എൽ എ യുമായ പി ടി തോമസ്, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ എന്നിവരുടെ അനുസ്മരണം ബഹ്റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തി. ജനകീയ നേതാക്കൾ ആയിരുന്ന കെ. കരുണകാരനും, പി ടി തോമസും എക്കാലവും ജനഹൃദയങ്ങളിൽ നിലനിൽക്കുന്ന നേതാക്കൾ ആയിരിക്കും എന്ന്  അനുസ്മരണ യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. 

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു,യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം,ജില്ലാ പ്രസിഡന്റുമാരായ ചെമ്പൻ ജലാൽ, ഷാജി പൊഴിയൂർ, ജില്ലാ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed