നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടിക്ക് പു​റ​ത്ത് പോ​കേ​ണ്ടി​വ​രും: ത​രൂ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി സു​ധാ​ക​ര​ൻ


തിരുവനന്തപുരം

കെ റെയിൽ വിഷയത്തിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ പുറത്ത് പോകേണ്ടിവരുമെന്നും തരൂർ മുന്നറിയിപ്പ് നൽകി. കെ റെയിൽ വിഷയത്തിൽ പാർട്ടി തരൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടി എംപിമാരെല്ലാം പാര്‍ട്ടിക്ക് വഴിപ്പെടണം. തരൂർ കോൺഗ്രസിൽ വെറുമൊരു എംപി മാത്രമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പി.ടി. തോമസിന്‍റെ നിലപാട് ശരിയാണെന്ന് കാലം തെളിയിച്ചതായും, തന്റെ ശരീരം ദഹിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പാര്‍ട്ടി നടത്തിക്കൊടുത്തുവെന്നും അഭിപ്രായപ്പെട്ട കെ സുധാകരൻ ചിതാഭസ്മം ഉപ്പുതോട്ടിലെ കുടുംബകല്ലറയില്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചു. ജനുവരി മൂന്നിന് ചടങ്ങ് നടത്തും. പി.ടിയുടെ പ്രതീകാത്മക ശവഘോഷയാത്ര നടത്തിയ സംഭവത്തില്‍ പുരോഹിതര്‍ക്ക് പശ്ചാത്താപമുണ്ട്. കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed