ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്റൈന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു


മനാമ

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈന്റെ 2021 - 2022 കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ദേശീയ കൺവൻഷൻ സംഘടിപ്പിച്ചു. "യുവധ്വനി " എന്ന പേരിൽ നടന്ന കൺവെൻഷനിൽ ഐ.വൈ.സി.സി. കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ജിതിൻ പരിയാരം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് കെ.എം ചെറിയാൻ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ യു.കെ അനിൽ കുമാർ "മതേതര ഇന്ത്യയും കോൺഗ്രസ്സും" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മുൻ ദേശിയ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം ഐ.വൈ.സി.സി.യുടെ പ്രവർത്തനചരിത്രത്തെ പറ്റി വിശദീകരിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡണ്ടും, കുണ്ടറ എം.എൽ.എ യുമായ പി സി വിഷ്ണുനാഥ്, ഐ.വൈ.സി.സി മുൻ ഭാരവാഹികളായ വിൻസു കൂത്തപ്പള്ളി,ബ്ലെസ്സൺ മാത്യു,ധനേഷ് എം പിള്ള, ഫാസിൽ വട്ടോളി, എബിയോൺ അഗസ്റ്റിൻ, ഷബീർ മുക്കൻ,നിതീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ചാരിറ്റി, സ്പോർട്സ്, ആർട്സ്, മെമ്പർഷിപ്പ്, ഐ ടി & മീഡിയ വിങ്ങുകളുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പരിപാടികളെ പറ്റിയുളള പ്രഖ്യാപനങ്ങളും ചടങ്ങിൽ വച്ചു നടന്നു. അനീഷ് എബ്രഹാം അവതാരകനായ പരിപാടിയിൽ പുതുതായി രൂപികരിച്ച "മിസോഡാ" യുടെ ലോഗോ പ്രകാശനവും നടന്നു.

You might also like

Most Viewed