കായംകുളം പ്രവാസി കൂട്ടായ്മ സ്നേഹ സംഗമം-2021 സംഘടിപ്പിച്ചു

മനാമ
കായംകുളം പ്രവാസി കൂട്ടായ്മ സ്നേഹ സംഗമം-2021 നടന്നു . ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി. വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്ത സംഗമത്തിൽ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് ചേരാവള്ളി സ്വാഗതവും ഇവൻ്റ് കോർഡിനേറ്റർ വിനേഷ് വി. പ്രഭു നന്ദിയും രേഖപ്പെടുത്തി. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോള്ളോഅപ്പ് ആക്ടിങ് ഡയറക്ടർ യൂസഫ് യാഖൂബ് ലോരി മുഖ്യാഥിതി ആയിരുന്നു. സോമൻ ബേബി, ഫ്രാൻസിസ് കൈതാരത്,ആൻ്റണി പൗലോസ്, കെ. ടി. സലിം, ഷെമിലി.പി. ജോൺ, മിനി നായർ ഭാസുരി, ജോയിൻ്റ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ ജയേഷ് താന്നിക്കൽ, മനോജ് ഗോപാലൻ , ഷബീർ കെ ഇ എന്നിവർ ആശംസകൾ നേർന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് ഐസിഅർഎഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ പുരസ്‌ക്കാരങ്ങൾ കൈമാറി.
സോപാനം വാദ്യകലാ സംഘത്തിന്റെ പഞ്ചാരി മേളം, നക്ഷത്ര രാജ്, സെജ ലക്ഷ്മി, മിത്ര പാർവതി, ആദിനയാ പദ്മകുമാർ, നമ്രത സുജിത്, ശ്രേയ ജിതേഷ്, വേദ ശ്രീജിത്ത് എന്നിവർ ചേർന്നവതരിപ്പിച്ച സാരംഗി ശശി കൊറിയോഗ്രാഫി ചെയ്ത അലയാൽ ടീം സെമി ക്ലാസ്സിക്കൽ ഡാൻസ്, സ്‌റ്റീവ, സ്റ്റിവിയ എന്നിവരുടെ സിനിമാറ്റിക്സ് ഡാൻസ്, ലിജിൻ കെ.പി.എ സി, സെബാസ്റ്റ്യൻ, ഇസ്മയിൽ ടീമിന്റെ ഇൻസ്ട്രുമെന്റൽ മ്യുസിക് ഫ്യൂഷൻ, സതീഷ് ബാബു,ഗോപൻ, സൂരജ്, അർപിത് രാജ്, ദീപ്തി രാജ്, ബിജു എം സതീഷ് എന്നിവരുടെ കരോക്കെ ഗാനമേള, മിമിക്സ് കലാകാരന്മാരായ ദീപക് തണൽ രാജേഷ് പെരുങ്ങുഴി, പത്മരാജൻ ചേർന്നവതരിപ്പിച്ച മിമിക്സ് പരേഡ് എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.