കുചേലഗതി' ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു


മനാമ

പൂർണമായും ബഹ്‌റൈൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ച് പ്രവാസി കലാകാരന്മാരെ അണിനിരത്തി നിർമിച്ച 'കുചേലഗതി' എന്ന ഭക്തിഗാന ആൽബത്തിന്റെ പ്രകാശനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. കൃഷ്ണ, കുചേല സംഗമത്തിന്റെ വൈകാരികത അവതരിപ്പിക്കുന്ന ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിനോയ് കുമാർ ഗോപാലനാണ് . ഗാനങ്ങൾ ആലപിച്ചത് ദുർഗ വിശ്വനാഥനും സംഗീതം നിർവഹിച്ചത് ബി.എം. അവനീന്ദ്രനുമാണ്. പ്രകാശന ചടങ്ങിൽ റിയാസ് അബ്ദുൽ റഷീദ്, ആർ. നാഥ് കളത്തേരി, എൻ.കെ. വീരമണി, മനോഹരൻ പാവറട്ടി, ബിനോയ് കുമാർ, ഗോപാല കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

You might also like

Most Viewed