നവജാതശിശുവിന്റെ മരണം; അമ്മ അറസ്റ്റിൽ

പത്തനംതിട്ട: റാന്നിയിലെ നവജാതശിശുവിന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ. കോട്ടയം നീണ്ടൂർ സ്വദേശിനി ബ്ലെസിയാണ് അറസ്റ്റിലായത്. 27 ദിവസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി.
കുഞ്ഞിന്റെ തലയിൽ മാരകമായ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.
മാസം തികയാതെ പിറന്ന കുഞ്ഞിന് തുടരെ അസുഖം ആയിരുന്നു. കരച്ചിൽ നിർത്താതെ വന്നതോടെ തല ഭിത്തിയിൽ ഇടിപ്പിച്ചുവെന്നാണ് അമ്മയുടെ മൊഴി.