സൗദി കിരീടാവാകശിയുടെ ബഹ്റൈൻ സന്ദർശനം വിജയകരം

മനാമ
ബഹ്റൈൻ സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്ന് നിരവധി രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള ധാരണാപത്രങ്ങൾ ഒപ്പ് വെച്ചു.
ഇത് പ്രകാരം ബഹ്റൈനിലുള്ള സൗദി കമ്പനികളുടെ ക്ലൗഡ് കമ്പ്യൂട്ടിങ് സെൻററുകളുടെമേൽ സൗദി അറേബ്യക്ക് പരമാധികാരം നൽകാൻ തീരുമാനിച്ചു. കൂടാതെ ബഹ്റൈനിലെ അന്താരാഷ്ട്ര സീ-എയർ കാർഗോ സേവന കേന്ദ്രങ്ങളിൽ സൗദി അറേബ്യക്ക് പങ്കാളിത്തം അനുവദിക്കും. ബഹ്റൈനിൽ പ്രവർത്തിക്കുന്ന സൗദി കമ്പനികൾക്ക് ഓപറേറ്റർ അക്രഡിറ്റേഷനും മറ്റു നിരവധി ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാൻ ഇത് വഴിയൊരുക്കും. സൈബർ സുരക്ഷാ രംഗത്ത് സഹകരണത്തിനുള്ള ധാരണപത്രവും ഇരുവരും ഒപ്പുവെച്ചു.
kk