കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ച് ബഹ്റൈൻ സാംസ

മനാമ
സാംസ സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു. ജിജോ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡൻറ് മനീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വത്സരാജൻ കുയമ്പിലിന്റെ നേതൃത്വത്തിൽ ജൂനിയിർ, സീനിയർ വിഭാഗങ്ങൾക്കായി ക്വിസ് മത്സരം നടത്തി. ഇൻഷാ റിയാസ്, സിതാര മുരളീകൃഷ്ണൻ, കുമാരി ബ്രൈറ്റ് മേരി സന്തോഷ് എന്നിവർ മത്സരം നിയന്ത്രിച്ചു. ജൂനിയർ വിഭാഗത്തിൽ അൻവിയ മേരി സാബു ഒന്നാം സ്ഥാനവും ആഷ്‌വിൻ സാബു ആഗസ്റ്റിൻ രണ്ടാം സ്ഥാനവും അഹ്‌സാൻ അനസ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ദക്ഷിണ മുരളീകൃഷണൻ ഒന്നാം സ്ഥാനവും റിഫ റിയാസ് രണ്ടാം സ്ഥാനവും അദ്നാൻ അനസ് മൂന്നാം സ്ഥാനവും നേടി. വേൾഡ് എൻ.ആർ.ഐ കൗൺസിൽ മിഡിലീസ്റ്റ് ഹ്യുമാനിറ്റേറിയൻ എയ്ഡ് റീജനൽ ഡയറക്ടർ സുധീർ തിരുനിലത്ത് വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും അദ്ദേഹം നൽകി. ഉപദേശക സമിതി അംഗങ്ങളായ ബാബു മാഹി, മുരളീകൃഷ്ണൻ, എൻ.ഇ.സി മാർക്കറ്റിങ് മാനേജർ രൂപേഷ് കണ്ണൂർ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിർമല ജേക്കബ് സ്വാഗതവും സിതാര നന്ദിയും പറഞ്ഞു.