യാത്രയപ്പ് നൽകി

മനാമ
കണ്ണൂർ എക്പാറ്റ്സ് ബഹ്റൈന്റെ തുടക്കക്കാലം മുതൽ വിവിധ പദവികൾ കൈകാര്യം ചെയ്ത പ്രേമൻ കോമത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി കണ്ണൂർ എക്സ്പാറ്റ്സ് യാത്രയയപ്പ് നല്കി. ഏകദേശം 20 വർഷ കാലമായി ജാഫർ ഫാർമസി ഗ്രൂപിൽ ജോലി ചെയ്തിരുന്ന പ്രേമൻ കോമാത്ത് തന്റെ പ്രവാസകാല ജീവിത അനുഭവങ്ങൾ വിവരിച്ചു സംസാരിച്ചു. പ്രസിഡണ്ട് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബേബി ഗണേഷ്, പി. വി. സിദ്ധീഖ്, പി.വി. സതീഷ്, സജീവൻ ചൂളിയാട്, മിൽട്ടൻ, സജീവൻ കണ്ണപുരം,പ്രഭാകരൻ തുടങ്ങിയവർ യാത്രാ മംഗളങ്ങൾ നേർന്ന് സംസാരിച്ചു. പ്രസിഡണ്ടും ജനറൽ സിക്രട്ടറിയും ചേർന്ന് മെമെന്റോ കൈമാറി.