ഹോട്ടൽ ക്വാറന്റൈൻ ഒഴിവാക്കി ബഹ്റൈൻ


മനാമ; വാക്സിൻ എടുക്കാതെ ബഹ്റൈനിൽ എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹൊട്ടൽ ക്വറൈന്റൈൻ ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻ അഫേയേർസ് അധികൃതർ അറിയിച്ചു. പുതിയ തീരുമാനം നവംബർ 14 മുതൽക്കാണ് പ്രാബല്യത്തിൽ വരുന്നത്. ഇതിന് പുറമേ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്ന് എല്ലാ രാജ്യങ്ങളെയും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പുതിയ തീരുമാന പ്രകാരം വാക്സിനേഷൻ എടുത്ത് ബഹ്റൈനിലെത്തുന്ന ആറ് വയസിന് മുകളിലുള്ളവർ നാട്ടിൽ നിന്ന് വരുമ്പോൾ പിസിആർ ടെസ്റ്റ് പരിശോധന ഫലം കൈവശം വെക്കേണ്ടതില്ല. കൂടാതെ ഈ വിഭാഗത്തിന് ക്വാറൈന്റൻ ആവശ്യമില്ല. ലോകാരോഗ്യസംഘടന അംഗീകാരം നൽകിയതും, അതുപോലെ ബഹ്റൈൻ അംഗീകരിച്ചതുമായ വാക്സിൻ എടുത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അതേസമയം വാക്സിൻ എടുക്കാത്തവർക്ക് നാട്ടിൽ നിന്ന് വരുമ്പോൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ക്യുആർ കോഡുള്ള പിസിആർ സെർട്ടിഫിക്കേറ്റ് ആവശ്യമാണ്. ഇതോടൊപ്പം 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഹൊട്ടൽ ക്വാറന്റൈന് പകരം അവരുടെ താമസസ്ഥലത്ത് തന്നെ പത്ത് ദിവസം ക്വാറൈന്റിനിൽ കഴിഞ്ഞാൽ മതി.

വാക്സിനേഷൻ എടുത്തവർക്കും അല്ലാത്തവർക്കും ബഹ്റൈൻ എയർപോർട്ടിൽ എത്തുമ്പോഴും, അഞ്ചാം ദിവസവും പത്താം ദിവസവും പിസിആർ പരിശോധന നടത്തേണ്ടത് നിർബന്ധമാണ്. ഇതിനായി 36 ബഹ്റൈനി ദിനാറാണ് അടക്കേണ്ടത്. ബി അവേർ ആപ്ലിക്കേഷൻ, ഇഗവൺമെന്റ് പോർട്ടൽ, തുടങ്ങിയ സൗകര്യങ്ങളിലൂടെ ഈ പണം അടക്കാവുന്നതാണ്.

അതേസമയം സന്ദർശക വിസയിൽലോ ഇ വിസയിലോ ബഹ്റൈനിലെത്താൻ ശ്രമിക്കുന്നവർ ബഹ്റൈൻ അധികൃതർ പ്രഖ്യാപ്പിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കണമെന്ന് സാമൂഹ്യപ്രവർത്തകനായ ഫസൽ ഉൽഹഖ് ഓർമ്മിപ്പിച്ചു. ഇങ്ങിനെ വരുന്നവർക്ക് കൺഫേം ചെയ്ത റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം.ബഹ്റൈനിൽ ബിസിനസ്/ഇൻവെസ്റ്റ്മെൻറ്, ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിലാണ് സന്ദർശ വിസകൾ ലഭിക്കുന്നത്. ഇതിൽ ബിസിനസ്/ഇൻവെസ്റ്റ്മെൻറ്, ടൂറിസ്റ്റ് വിഭാഗങ്ങളിൽ വരുന്നവരുടെ പക്കൽ 250 /300 ദിനാറിന് തുല്യമായ തുക ഉണ്ടായിരിക്കണം. കൂടാതെ താമസിക്കുന്ന ഹൊട്ടൽ ബുക്കിങ്ങിന്റെ രേഖയും ആവശ്യമാണ്. ഫാമിലി വിഭാഗത്തിൽ വരുന്നവർ വിവാഹ സർട്ടിഫിക്കറ്റും ഭർത്താവിന്റെ/ഭാര്യയുടെപാസ്പോർട്ട് കോപ്പിയും കരുതണം. കുട്ടികളാണെങ്കിൽ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പിയും കരുതണം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്തത് കൊണ്ട് നിരവധി പേർക്കാണ് തിരികെ പോകേണ്ടി വന്നിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed