സൈക്കിൾ‍ ചവിട്ടി പ്രതിഷേധവുമായി പ്രതിപക്ഷ നേതാവും എംഎൽ‍എമാരും നിയമ സഭയിലേക്ക്


തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർ‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ‍ പ്രതിപക്ഷ എംഎൽ‍എമാരുടെ പ്രതിക്ഷേധം. സൈക്കിൾ‍ ചവിട്ടിയാണ് യുഡിഎഫ് എംഎൽ‍എമാർ‍ നിയമസഭയിലെത്തിയത്.

എംഎൽ‍എ ഹോസ്റ്റലിന് മുന്നിൽ‍ നിന്നാണ് എംഎൽ‍എമാർ‍ സൈക്കിൾ‍ ചവിട്ടി നിയമസഭയിലേക്ക് പോയത്. പി സി വിഷ്ണുനാഥ്, അന്‍വർ‍ സാദത്ത്, അനൂപ് ജേക്കബ്, ഐ സി ബാലകൃഷ്ണൻ തുടങ്ങിയ എംഎൽ‍എമാർ‍ പ്രതിഷേധത്തിൽ‍ പങ്കെടുത്തു. ഇന്ധന വില വർ‍ദ്ധനവിൽ‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം എം വിൻസെന്റ് എംഎൽ‍എ സൈക്കിൾ‍ ചവിട്ടി നിയമസഭയിലെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed