കരിപ്പൂരിൽ വൻ സ്വർണവേട്ട; ബഹ്റൈനിൽ നിന്നും എത്തിയ ആൾ പിടിയിൽ


കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. കരിപ്പൂർ വിമാനത്താവളത്തിൽനിന്നും മൂന്ന് യാത്രക്കാരിൽനിന്നായി 4.750 കിലോ സ്വർണം പിടികൂടി. 1.90 കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. പിടിയിലായ കോഴിക്കോട് സ്വദേശി ഹനിഫയിൽനിന്ന് 2.28 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ഇയാൾ ബഹ്റിനിൽനിന്നാണ് കരിപ്പൂരിലെത്തിയത്. തിരുരങ്ങാടി സ്വദേശി രവീന്ദ്രനിൽനിന്നും രണ്ട് കിലോ സ്വർണവും പിടിച്ചെടുത്തു. ഇയാൾ ഷാർജയിൽനിന്നുമാണ് എത്തിയത്. മലപ്പുറം സ്വദേശി അബ്ദുൾ ജലീലിൽനിന്ന് 355 ഗ്രാം സ്വർണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.  മൂന്ന് പേരും ഒരേ മാഫിയ സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് അധികൃതർ നൽകുന്ന വിവരം. 

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കരിപ്പൂരിൽനിന്നും സ്വർണം പിടിച്ചെടുത്തിരുന്നു.

You might also like

Most Viewed