കോവിഡ് മരണം - ധനസഹായം നൽകി

മനാമ
കോവിഡ് മൂലം ബഹറൈനിൽ മരണപ്പെട്ട ഹമദ് ടൗൺ കെ എം സി സി മെമ്പറായ കാസർകോഡ് സ്വദേശിയുടെ കുടുംബത്തെ സഹായിക്കാൻ കെ എം സി സി ഹമദ് ടൗൺ, സമസ്ത ഏരിയ, കാസർഗോഡ് ജില്ല, മഞ്ചേശ്വരം വെൽഫയർ അസോസിയേഷൻ എന്നീ കമ്മിറ്റികളുടെ സഹകരണത്തോടെ സ്വരൂപിച്ച ഫണ്ട് ഉപ്പള സി എച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ എ. കെ. എം അഷ്‌റഫ് എംഎൽഎക്ക് ബഹ്‌റൈൻ കെ. എം. സി. സി റിലീഫ് കമ്മറ്റി ചെയർമാൻ അബൂബക്കർ പാറക്കടവ് ഫണ്ട് കൈമാറി. മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞ യോഗം ജില്ലാ മുസ്ലിംലീഗ് വൈസ് പ്രിസിഡണ്ട് എം ബി യൂസുഫ് ഹാജി ഉത്ഘാടനം ചെയ്തു. ബഹറൈൻ കെ എം സി സി വൈസ് പ്രിസിഡണ്ട് ശംസുദ്ധീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.