ഐഒസി ഇന്ത്യൻ ഓവർസീസ് എക്സീകൂട്ടിവ് കമ്മറ്റി ഗാന്ധിജയന്തി ആചരിച്ചു

മനാമ
ഐഒസി ഇന്ത്യൻ ഓവർസീസ് എക്സീകൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിദിനം ആചരിച്ചു. ഐഒസി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം അദ്ധ്യക്ഷത വഹിച്ചു. ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, മറ്റ് ഭാരവാഹികളായ മുഹമ്മദ് ഗയാസുള്ള, ആസ്റ്റിൻ സന്തോഷ്, തൗഫീഖ് എ ഖാദർ, അഷ്റഫ് ബെറി,ഇശ്റത്ത് സലീം എന്നിവർ സംസാരിച്ചു. ഇബ്രാഹിം അദ്ഹം സ്വാഗതവും ഷെംലി പി ജോൺ നന്ദിയും രേഖപ്പെടുത്തി.