കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു


മനാമ

10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.  ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 31 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉത്‌ഘാടനം ചെയ്തു. ഡെയ്ലി ട്രിബ്യൂൺ, ഫോർ പി എം ചെയർമാൻ പി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായ പരിപാടിയിൽ ഹവാർ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സജിത സതീഷ് വിശിഷ്ടാതിഥിയി പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു. അവാർഡ് കമ്മിറ്റി കൺവീനേഴ്‌സ് ആയ അനോജ് മാസ്റ്റർ, റോജി ജോൺ , കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, ലേഡീസ് വിങ് ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

You might also like

Most Viewed