ബഹ്റൈനിൽ ഇസ്രയേൽ എംബസി പ്രവർത്തനമാരംഭിച്ചു


മനാമ

ഒരു വർഷം മുമ്പാരംഭിച്ച ഇസ്രേയൽ ബഹ്റൈൻ സഹകരണത്തിന് പുതിയ വഴിത്തിരിവുകളായി ഇസ്രയേലിന്റെ എംബസി ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു.  ബഹ്റൈനിൽ ഇസ്രയേൽ എംബസിയുടെ ഉദ്ഘാടനത്തിനായി ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡാണ് എത്തിയത്.  ഇതാദ്യമായാണ് ഒരു ഇസ്രയേൽ മന്ത്രി ബഹ്റൈൻ സന്ദർശിച്ചത്. സന്ദർശന വേളയിൽ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായും അദ്ദേഹം ചർച്ച നടത്തി. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി അദ്ദേഹം പരിസ്ഥിതി സംരക്ഷണം, സ്പോർട്സ്, ജലവിഭവം, എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ധാരണപത്രങ്ങളും ഒപ്പുവെച്ചു. മനാമയിൽ ആരംഭിച്ച ഇസ്രയേൽ എംബസി ഇരുവരും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ബഹ്റൈനിൽ നിന്നും ഇസ്രയേലിലെ ടെൽ അവീവിലേയ്ക്കുള്ള ആദ്യ വിമാന സെർവീസ് വ്യാഴാഴ്ച്ച മുതൽ ആരംഭിച്ചിരുന്നു.

You might also like

Most Viewed