എയര്‍ ഇന്ത്യ കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു


കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസ് ആരംഭിക്കുന്നു. നവംബറില്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസ് നടത്തുക. ബംഗളൂരുവില്‍ നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചി വഴിയാകുമ്പോള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴി സര്‍വീസ് തുടങ്ങാനുള്ള കാരണം. 254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ഒന്നിടവിട്ട തിങ്കളാഴ്ചകളിലാണ് കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉള്ളത്. അടുത്ത ദിവസം തന്നെ പുതിയ സര്‍വീസിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്നാണ് സൂചന.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed