ചൈനയിൽ മണ്ണിടിച്ചിലിൽ‍ ഏഴ് പേർ‍ മരിച്ചു


ബെയ്ജിംഗ്: ചൈനയിലെ സിചുവാനിലുണ്ടായ മണ്ണിടിച്ചിലിൽ‍ ഏഴ് പേർ‍ മരിച്ചു. ഏഴു പേരെ കാണാതായി. തെക്കുപടിഞ്ഞാറൻ‍ ചൈനയിലെ സിചുവാൻ പ്രവശ്യയിലെ ടിയാൻക്വൻ കൗണ്ടിയിലാണ് സംഭവം. ഞായറാഴ്ച പുലർ‍ച്ചെയുണ്ടായ മണ്ണിടിച്ചിലിൽ‍ 17 പേരെ കാണാതായിരുന്നു. തുടർ‍ന്ന് നടത്തിയ രക്ഷാപ്രവർ‍ത്തനത്തിൽ‍ പത്ത് പേരെ കണ്ടെത്തി. 

ഇവരിൽ‍ ഏഴ് പേർ‍ മരിച്ച നിലയിലായിരുന്നു. രണ്ടു പേർ‍ക്ക് നിസാര പരിക്ക് സംഭവിച്ച നിലയിലായിരുന്നു. ഒരാൾ‍ക്ക് പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. തിങ്കളാഴ്ച നടന്ന തെരച്ചിലിലാണ് ബാക്കി ആളുകളെയും കണ്ടെത്തിയത്. പ്രദേശത്ത് രക്ഷാപ്രവർ‍ത്തനം തുടരുകയാണെന്ന് അധികൃതർ‍ അറിയച്ചു.

You might also like

Most Viewed