ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു


മനാമ

ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന ഓപൺ ഹൗസിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ പങ്കെടുത്തു. ഇന്ത്യയെ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്ന് മാറ്റിയതിന് ബഹ്റൈൻ ഗവൺമെന്റിനെ നന്ദിയറിയിച്ച സ്ഥാനപതി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ബഹ്റൈൻ സന്ദർശനത്തിലൂടെ ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ ഉണർവുണ്ടായതായും അഭിപ്രായപ്പെട്ടു. ഈ കഴിഞ്ഞ മാസം ഐസിആർഎഫ് ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടു ലേബർ ക്യാമ്പുകൾ സന്ദർശിച്ച കാര്യവും സ്ഥാനപതി യോഗത്തിൽ സൂചിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ഓപ്പൺഹൗസിൽ പങ്കെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed