മാഫ് ബഹ്റൈൻ ആന്റ് സൗദിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു


മനാമ: മടപ്പള്ളി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ മാഫ് ബഹ്റൈൻ ആന്റ് സൗദിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു. അനിൽ മടപ്പളി പ്രസിഡണ്ടായും, വിനീഷ് വിജയൻ സെക്രട്ടറിയും, രഞ്ജിത്ത് ‌ട്രഷററായുമുള്ള പുതിയ കമ്മിറ്റിയിൽ  വൈസ് പ്രസിഡണ്ടുമാരായി അബുബക്കർ, ബിനോയ്, ജോയിന്റ് സെക്രട്ടറിമാരായി അനീഷ്, സുനി. കെ.പി, രൂപേഷ് വി.പി, ദിലീപ്, മെന്പർഷിപ്പ് സെക്രട്ടറിമാരായി പ്രശാന്ത്, മുനീർ മുക്കാളി, എൻടർെയിൻമെന്റ് സെക്രട്ടറിയായി പ്രമോദ് പി.പി എന്നിവരെ തിരഞ്ഞെടുത്തു. 

കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ഇതോടൊപ്പം നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും സാന്പത്തിക സഹായങ്ങളും മറ്റും നൽകി വരുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

You might also like

  • Straight Forward

Most Viewed