തൃണമൂൽ നേതാവ് ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ


ഷീബ വിജയൻ

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ ബിർഭൂം ജില്ലയിലെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ അടുത്ത അനുയായി ആയിരുന്നു അദ്ദേഹം.

റാംപൂർഹാട്ടിലെ വസതിക്ക് സമീപമുള്ള പാർട്ടി ഓഫീസിൽ വെച്ചാണ് സംഭവം നടന്നത്. അവിടെ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. 2001 മുതൽ 2026 വരെ തുടർച്ചയായി 25 വർഷം റാംപൂർഹാട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎ ആയിരുന്നു ആശിഷ് ബാനർജി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും പോലീസ് അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed