ബിഡികെ ബഹ്‌റൈൻ മെഡിക്കൽ - രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, കിംസ് ഹെൽത്ത് മായി സഹകരിച്ച് ന്യൂറോളജി, രക്തദാന വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ബിഡികെ അംഗങ്ങൾക്ക് കിംസ് ഹെൽത്ത് നൽകുന്ന ഡിസ്‌കൗണ്ട് കാർഡ് വിതരണ ചടങ്ങും നടക്കുകയുണ്ടായി. ഉം അൽ ഹസ്സം കിംസ് ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ കിംസ് ഹെൽത്ത് അഡ്മിനിസ്ട്രേറ്റർ ഡോ: മിഷാൽ പ്രസ്തുത ഡിസ്‌കൗണ്ട് കാർഡുകൾ ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ എന്നിവർക്ക് കൈമാറി. ആദ്യ കാർഡ് മിനി മാത്യുവിന് നൽകി. കിംസ് പ്രതിനിധി സൂര്യ നാരായണൻ കാർഡ് ലഭിച്ചവർക്ക് കിംസ് ഹെൽത്ത് ന്റെ 4 ബ്രാഞ്ചുകളിൽ നൽകുന്ന സേവനങ്ങൾ വിശദീകരിച്ചു.

ന്യൂറോളജി വിഷയത്തിൽ സംസാരിച്ച കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ന്യൂറോളജിസ്റ്റ് ഡോ: സരിക പാട്ടീൽ സദസ്സുമായി സംവദിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സൽമാനിയ ബ്ലഡ് ബാങ്ക് സ്റ്റാഫും ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ശിഹാബുദ്ധീൻ, രക്തദാതാക്കൾക്കുള്ള സംശയങ്ങൾക്ക് മറുപടിയും നൽകി. ഇരുവർക്കും ബിഡികെ ബഹ്‌റൈൻ ഉപഹാരങ്ങൾ കൈമാറി.

ബിഡികെ ബഹ്‌റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി സുനിൽ മനവളപ്പിൽ, ട്രെഷറർ ജിബിൻ ജോയ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി, സാബു അഗസ്റ്റിൻ, രാജേഷ് പന്മന, ഗിരീഷ് തൃക്കരിപ്പൂർ, സെന്തിൽകുമാർ, ഗിരീഷ് പിള്ള, ഫാത്തിമ സഹ്‌ല, അബ്ദുൽ നാഫി, ബിജു വി. എസ്, മൊയ്‌ദു തിരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.

article-image

dfsdsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed