കെ.എസ്.സി.എ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ 6:30ന് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ അനിൽകുമാർ യു.കെ. ഇന്ത്യൻ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്രദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അംഗങ്ങൾ അണിനിരന്ന ദേശഭക്തിഗാനാലാപനവും മധുര വിതരണവും നടന്നു.

ജനറൽ സെക്രട്ടറി Dr ബിന്ദു നായർ, ലേഡീസ് വിംഗ് പ്രസിഡന്റ്‌ രമ സന്തോഷ്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ KSCA എക്സ്കോം, ലേഡീസ് വിംഗ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

article-image

dfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed