ജി.എസ്.എസ് 'ലയം പൊന്നോണം 2026': പായസ മത്സരവും പായസം മേളയും സംഘടിപ്പിച്ചു
ഷീബ വിജയൻ
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ 'ലയം പൊന്നോണം 2026' ആഘോഷങ്ങളുടെ ഭാഗമായി സംഗീത റെസ്റ്റോറന്റുമായി സഹകരിച്ച് ഓണം പായസ മത്സരവും പായസം മേളയും സംഘടിപ്പിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു.
ആവേശകരമായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തങ്ക കുമാർ, വിജിത്ത് രാജ്, ശ്രീജ സനീഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിലെ വിധികർത്താക്കളായ ലുലു ഇന്റർനാഷണൽ ചീഫ് ഷെഫ് സുരേഷ് നായർ, പ്രമുഖ പേസ്ട്രി ഷെഫ് സിജി ബിനു എന്നിവർ ചേർന്ന് സംഗീത റെസ്റ്റോറൻ്റ് ഏർപ്പെടുത്തിയ സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്തു.
സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലേഡീസ് വിംഗ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും കൾച്ചറൽ സെക്രട്ടറി വിദ്യ രാജേഷ് നന്ദിയും പറഞ്ഞു. ജനറൽ കൺവീനർ ദീപ്തി വിനോദ് പരിപാടികളുടെ അവതാരകയായിരുന്നു.
വരും ദിവസങ്ങളിൽ അത്തപ്പൂക്കള മത്സരം, കുട്ടികളുടെയും മുതിർന്നവരുടെയും തിരുവാതിരക്കളി എന്നിവയും തുടർന്ന് സെപ്റ്റംബർ 4-ന് വിഭവസമൃദ്ധമായ ഓണസദ്യയും നടക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
assdsd

