വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് നന്ദിയായി റോഡിന് 'ദളപതി വിജയ്' എന്ന് പേര് നൽകി
ഷീബ വിജയൻ
പരന്ദൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കെതിരെ നിലപാടെടുത്ത തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയോടുള്ള നന്ദിസൂചകമായി കാഞ്ചീപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ ഗ്രാമസഭ തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചേർന്ന ഗ്രാമസഭയിലാണ് തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചത്. ഗ്രാമത്തിലെ പ്രധാന റോഡിന് 'ദളപതി വിജയ് റോഡ്' എന്ന് പേര് നൽകാനാണ് തീരുമാനം. എന്നാൽ റോഡിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്.
ഏകനാപുരം നിവാസികൾ ഏറെക്കാലമായി പരന്ദൂർ വിമാനത്താവള പദ്ധതിക്കെതിരെ പ്രതിഷേധത്തിലായിരുന്നു. നിർദിഷ്ട വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത് വീടുകളെയും കൃഷിയിടങ്ങളെയും ജലസ്രോതസ്സുകളെയും ബാധിക്കുമെന്നായിരുന്നു പ്രധാന ആശങ്ക. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ വിജയ് ഈ പദ്ധതിക്കെതിരെ രംഗത്തെത്തുകയും നേരിട്ട് പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് പരന്ദൂർ സൈറ്റ് ഉപയോഗിച്ച് വിമാനത്താവള പദ്ധതി മുന്നോട്ടുകൊണ്ടുപോകില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.
adsdsdsds

