വന്ദേമാതരം തടസ്സപ്പെടുത്തി; സോണിയ ഗാന്ധിയെ നിയമക്കുരുക്കിലാക്കാൻ ബിജെപി
ഷീബ വിജയൻ
വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി ഒരുങ്ങുന്നു. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നിയമനടപടി സ്വീകരിക്കാൻ ബിജെപി ആലോചിക്കുന്നത്. സംഭവത്തിൽ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബെ എംപി പുറത്തുവിട്ടു. വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ ദൃശ്യങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
dsdsfdsds

