'ദൈവത്തോടലിയാൻ കാശിക്ക്'; നാടുവിട്ട സ്കൂൾ വിദ്യാർത്ഥിയെകുറിച്ച് ഒൻപത് ദിവസം പിന്നിട്ടിട്ടും വിവരമില്ല , പൊലീസ് പുറത്തേക്ക്


ഷീബ വിജയൻ

കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയുമായ ശിവസൂര്യ (17)യെ കണ്ടെത്താൻ എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തെരഞ്ഞ് പുറപ്പെട്ടിട്ടുണ്ട്.

ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. 'ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. കുട്ടിയെ കാണാതായിട്ട് ഒമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

article-image

ോ്േ്േ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed