സ്വാതന്ത്ര്യദിനാഘോഷം: പ്രതിഭ മനാമ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ശാരിക
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിഭ മനാമ മേഖല, പ്രതിഭ ഹെൽപ്പ് ലൈനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ 52 പേർ രക്തദാനം ചെയ്തു.
പ്രതിഭ രക്ഷാധികാരി സമിതി അംഗം ശ്രീജിത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രതിഭ പ്രസിഡന്റ് മഹേഷ്, സെക്രട്ടറി സുലേഷ്, ജോയിന്റ് സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ, കേന്ദ്ര മെമ്പർഷിപ്പ് സെക്രട്ടറി അനിൽ കെ.പി, സജീവൻ മക്കാണ്ടി എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും സന്നദ്ധ രക്തദാതാക്കളെ അഭിന്ദിക്കുകയും ചെയ്തു.
മനാമ മേഖല ജോയിന്റ് സെക്രട്ടറി ജീവൻ കല്ലറ, വൈസ് പ്രസിഡന്റ് സരിത കുമാർ, ഹെൽപ്പ് ലൈൻ കൺവീനർ ഷിഹാബ് മരക്കാർ എന്നിവരോടൊപ്പം മേഖല കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
dsfsdf
sdsddfsdf

