ഇന്ത്യ-ഇറാൻ സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ പ്രസിഡന്റ്
ഷീബ വിജയൻ
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതയ്ക്കും ആശംസകൾ നേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ വിലമതിക്കാനാവാത്ത സമ്പത്തായാണ് കാണുന്നതെന്നും ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കാൻ ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഇറാൻ എംബസി മുഖേന പ്രധാനമന്ത്രിക്ക് അയച്ച ഔദ്യോഗിക സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായി ഇന്ത്യയുമായുള്ള സമഗ്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യം, ഊർജ്ജം, ചബഹാർ തുറമുഖം വഴിയുള്ള പ്രാദേശിക കണക്റ്റിവിറ്റി തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇറാൻ താല്പര്യപ്പെടുന്നു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തുടങ്ങിയ ലോകനേതാക്കളും ഇന്ത്യക്ക് ആശംസകൾ അറിയിച്ചിരുന്നു.
ിംി്്ിേ്ിേ

